Sunday, August 3, 2025

വാടാനപ്പള്ളി പുതുക്കുളങ്ങരയിൽ നിർത്തിയിട്ട ടോറസ് ലോറിയുടെ പുറകിൽ കാറിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

വാടാനപ്പള്ളി: പുതുക്കുളങ്ങരയിൽ നിർത്തിയിട്ട ടോറസ് ലോറിയുടെ പുറകിൽ കാറിടിച്ച് അപകടം. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മലപ്പുറം തിരൂർ സ്വദേശികളായ പുത്തൻ വളപ്പിൽ നൗഷാദ് , കുഞ്ഞീനേടിയിൽ ആഷിദ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഉടനെ തന്നെ കണ്ടശാംകടവ് ഡി – കോഡ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments