ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. തൃശൂർ വടൂക്കര ഹരിത ഹോംസിൽ രാജൻ നായരും കുടുംബവുമാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ വിനായകനെയാണ് നടയിരുത്തിയത്. ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ വിജയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം രാധ, അസിസ്റ്റൻ്റ് മാനേജർമാരായ ലെജുമോൾ, സുശീല, പാരമ്പര്യവകാശികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന രാജൻ നായരുടെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.