തൃശൂർ: ആളൂർ സ്വദേശി തിരുന്നൽവേലിക്കാരൻ വീട്ടിൽ തങ്കമുത്തുവിനെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 17ന് പുലർച്ചെ ആളൂരുള്ള ഭാര്യ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ചു പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോർജ്ജ്, ഗ്രേഡ് .എ.എസ്.ഐ ബിന്ദു, ഗ്രേഡ് എസ്.സി.പി.ഒ മാരായ സമീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.