ഗുരുവായൂർ: ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവൻ ട്രസ്റ്റ് സംഭാവനയായി നൽകിയ പഠനോപകരണങ്ങളും കുടയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. മമ്മിയൂർ ശ്രീകൃഷ്ണ നഗറിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മനീഷ് കുളങ്ങര, കെ.സി രാജു, ഏരിയ ജനറൽ സെക്രട്ടറി രാജഗോപാൽ, ദീപക് തിരുവെങ്കിടം, കെ. കാളിദാസൻ, സുമേഷ് കുമാർ, ലിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.