ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള മരുന്ന്, പെൻഷൻ വിതരണം ചെയ്തു. ചാവക്കാട് പ്രസ്സ് ഫോറം പ്രസിഡണ്ട് റാഫി വലിയകത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. എം.എസ്.എസ് അബുദാബി യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് കെ.എച്ച് താഹിർ മുഖ്യഥിതിയായി. എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ, ജില്ല സെക്രട്ടറി എം.പി ബഷീർ, ഹാരീസ് കെ മുഹമ്മദ്, എ.വി മുഹമ്മദ് അഷ്റഫ്, ഹക്കീം ഇംബാറക്ക്, എം.എ മൊയ്തീൻ ഷാ, പി.കെ സൈതാലിക്കുട്ടി, അബ്ദുറഹിമാൻ കുഞ്ഞി എന്നിവർ സംസാരിച്ചു.