ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 70-ാം നമ്പർ അംഗൻവാടിയിൽ ലോക സൗഹൃദ ദിന സന്ദേശമായി ‘സൗഹൃദങ്ങൾ പച്ച പിടിക്കട്ടെ’ കാമ്പയിന്റെ ഭാഗമായുള്ള വൃക്ഷത്തൈ കൈമാറ്റവും നടീലും നടന്നു. വാർഡ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സന്ദേശവും സൗഹൃദ സന്ദേശവും നാളെയുടെ ഭാവി വാഗ്ദാനങ്ങളിൽ സമൂഹത്തിലെ മുതിർന്നവരോട് സ്നേഹ സ്മീപനം ഉണ്ടാകട്ടെയെന്നും കെ.പി ഉദയൻ പറഞ്ഞു. ഡോ. വിവേക്, സുഷ ബാബു, അമ്പിളി നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.