ചാവക്കാട്: ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ ‘എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 15ന് ചാവക്കാട് സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ സമര സംഗമത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. ഹോച്ച്മിൻ സ്മാരക മന്ദിരത്തിൽ സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.എസ് അനൂപ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, കെ.എസ്.കെ.ടി.യു ചാവക്കാട് ഏരിയ പ്രസിഡന്റ് എ.എച്ച് അക്ബർ, സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം അലി, ഡി.വൈ.എഫ്.ഐ ജില്ലാവൈസ് പ്രസിഡണ്ട് എറിൻ ആന്റണി, ജില്ല കമ്മിറ്റി അംഗങ്ങളായ ഹസ്സൻ മുബാറക്ക്, ബ്ലോക്ക് ട്രഷറർ ഷെഫീഖ്, കെ.യു ജാബിർ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം ടി.ജി രഹന നന്ദി പറഞ്ഞു. 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. ചെയർമാനായി എൻ.കെ അക്ബർ എം.എൽ.എ, കൺവീനർ എറിൻ ആന്റണി, ട്രഷറർ എ.എച്ച് അക്ബർ എന്നിവരെയും തിരഞ്ഞെടുത്തു.