Thursday, July 31, 2025

‘കേക്കും കിരീടവും കണ്ട് വോട്ട് ചെയ്താല്‍ ഇതാവും അവസ്ഥ’ – കെ മുരളീധരന്‍

തൃശൂർ: കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമേ ബി.ജെ.പിക്ക് താല്‍പര്യമുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളോടുള്ള സമീപനം തന്നെയാണ് ക്രിസ്ത്യാനികളോടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്രിസ്മസിന് കേക്കുമായി വരും. മതമേലധ്യക്ഷന്‍മാര്‍ ഇവരെ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ് കുട്ടി റിപ്പോര്‍ട്ട് പോലും വായിച്ചില്ലത്രേ. കേക്കും കിരീടവും കണ്ട് വോട്ട് ചെയ്താല്‍ ഇതാവും അവസ്ഥ. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി എവിടെപ്പോയി. കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ടുപോകും. കേക്കും കിരീടവുമല്ല സ്വന്തം വിശ്വാസത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments