കടപ്പുറം: കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഡിസിസി ജനറൽ സെക്രട്ടറി എ.എം അലാവുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണ്ഡലത്തിലെ വാർഡ് പ്രഡിഡന്റുമാരെ ആദരിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മരക്കാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ഡി വീരമണി, ഫൈസൽ ചാലിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സിമുസ്താഖ് അലി, കെ.എം ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ നാസർ, പി.കെ നിഹാദ് അബ്ദുൽ ജബ്ബാർ, ബൈജു തെക്കൻ, സി.എസ് രമണൻ, കെ.കെ വേദുരാജ്, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഒ.വി വേലായുധൻ സ്വാഗതവും പി.സി മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാരായി പി.സി മുഹമ്മദ് കോയ, ഒ.വി വേലായുധൻ, റഷീദ് പുളിക്കൽ, അബ്ദുൽ അസീസ് ചാലിൽ, സക്കീർ ചാലിൽ, സി.വി സുധീരൻ, മിസിരിയ മുസ്താഖ് അലി, ഷാലിമ സുബൈർ, പി.വി സലീം, കെ.കെ നജീബ് എന്നിവരും ജനറൽ സെക്രട്ടറിമാരായി പി.കെ ജലീൽ, റഫീഖ് അറക്കൽ, വലീദ് തെരുവത്ത്, സജീവ് കൊപ്പര, ഹൈദരലി നാലകത്ത്, എ.എസ് മുസ്തഫ, സന്തോഷ് പൂട്ടായി, പി.കെ രവി, സി മുഹമ്മദുണ്ണി, കെ മുഹമ്മദ്, പി.വി ദിനേശ്കുമാർ, ആർ.വി ബക്കർ, വി മൊയ്തു, അലിമോൻ, കെ.പി നസീർ, എ.സി കൃഷ്ണദാസ്, എൻ.കെ റഷീദ് എന്നിവരും ചുമതലയേറ്റു.