ചാവക്കാട്: ഗുരുവായൂർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് ലേഡീസ് വിങ്ങിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ, നെബുലൈസർ തുടങ്ങിയവ വിതരണം ചെയ്തു. മെട്രോ ലിങ്ക് ലേഡീസ് പ്രസിഡൻ്റ് അജിത രഘു, സെക്രട്ടറി ജയശ്രീ വാസുദേവൻ, ട്രഷറർ ശിഖ ലിജീഷ്, വൈസ് പ്രസിഡൻ്റ് ശോഭ സുനിൽ, ജോയിൻ്റ് സെക്രട്ടറി ട്വിങ്കിൾ, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു