Tuesday, July 29, 2025

സ്വർണത്തേക്കാൾ തിളക്കം ഈ സത്യസന്ധതക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റസ്റ്റ്ഹൗസിൽ നിന്നും ലഭിച്ച രണ്ടുപവനിലേറെ തൂക്കം വരുന്ന കൈചെയിൻ ഉടമക്ക് തിരികെ നൽകി ജീവനക്കാരുടെ നല്ല മാതൃക. ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റിസപ്ഷനിലെ ജീവനക്കാരാണ് സത്യസന്ധത കൊണ്ട് മാതൃകയായത്. ക്ഷേത്രം ദർശനത്തിനെത്തിയ ബംഗളൂരു സ്വദേശികളായ ഭക്തരുടെതായിരുന്നു കൈച്ചെയിൻ. പാഞ്ചജന്യം റസ്റ്റ്ഹൗസിൽ താമസിക്കുകയായിരുന്നു ഇവർ. ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടയിൽ കൈ ചെയിൻ  നഷ്ടപ്പെട്ടു. എന്നാൽ ആഭരണം ലഭിച്ച മറ്റൊരു ഭക്തൻ ഇത് റിസപ്ഷനിൽ ഏൽപ്പിച്ചു. രജിസ്റ്ററിൽ പേരെഴുതി സൂക്ഷിച്ച സ്വർണാഭരണം പിന്നിട് ബംഗളൂരു സ്വദേശികളെത്തിയപ്പോൾ അവരുടേതെന്ന് ഉറപ്പായതോടെ ദേവസ്വം  അഡ്മിനിസ്ട്രറ്ററുടെ ചേംബറിൽ വെച്ച് അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ നേരിട്ട് തന്നെ തിരിച്ചുനൽകി. അസിസ്റ്റന്റ് മാനേജർ കെ.കെ സുഭാഷ്, ക്ലാർക്ക്മാരായ രാജൻ, ഇ.വി ഷിനി എന്നിവർ സന്നിഹിതരായി. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണം  തിരികെ കിട്ടിയപ്പോൾ ഇരട്ടി സന്തോഷത്തിലായി ബംഗളുരു സ്വദേശികൾ. ശ്രീഗുരുവായൂരപ്പനും ദേവസ്വം ജീവനക്കാർക്കും നന്ദി പറഞ്ഞ ശേഷമാണ് ഈ കുടുംബം മടങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments