Monday, July 28, 2025

ഗുരുവായൂർ വൈ.എം.സി.എ മഹാ കുടുംബസംഗമവും കാരുണ്യ പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ മഹാ കുടുംബസംഗമവും കാരുണ്യ പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ്  ബാബു എം വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പൽ റവ. സിസ്റ്റർ ജന്നി തെരേസ   വിശിഷ്ടാതിഥിയായി. കാവീട് സെന്റ്  ജോസഫ് ചർച്ച് വികാരി റവ.ഫാദർ ഫ്രാൻസീസ് നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ പുരസ്ക്കാര ദാനവും മെറിറ്റ് ഡേയും ഉണ്ടായി. ഗുരുവായൂർ നഗരസഭയ്ക്ക് പുരസ്ക്കാരവും ഓട്ടോണമസ് പദവി കൈവരിച്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിനെയും  ആദരിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുക കൈമാറി. തൃശ്ശൂർ സബ് റീജിയൺ ചെയർമാൻ ജോൺസൺ മാറോക്കി, ഗുരുവായൂർ വൈസ് പ്രസിഡന്റ് സി.ഡി ജോൺസൺ, സെക്രട്ടറി ജിഷോ എസ് പുത്തൂർ, ജോയിന്റ് സെക്രട്ടറി ജോസ് ലൂവീസ്, ട്രഷറർ ലോറൻസ് നീലങ്കാവിൽ, നീന ജോൺസൺ എന്നിവർ സുസരിച്ചു. വൈ.എം.സി.എയുടെ റെയിൻബോ കലാവിരുന്നും വൈ.എം.സി.എ ബാൻഡ് ഒരുക്കുന്ന സംഗീത നിശയും അരങ്ങേറി. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments