Monday, September 15, 2025

തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഏഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഏഴാം വാർഷികം ആഘോഷിച്ചു. എഴുത്തുകാരി സജ്‌ന ഷാജഹാൻ ഉദ്ഘാടനം ചെയ്തു പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ വിജയികളെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എ നിഷാദ് അധ്യക്ഷനായി. പ്യാരിലാൽ, മാടമ്പി സുനിൽ, സതീശൻ കാട്ടിലകത്ത്, ശരീഫ്  ഷാഹിന, റഫീഖ് യു എം, രമേശ്‌ സി കെ, ഷഫീക് കെ എച്ച് എന്നിവർ സംസാരിച്ചു. പി.എസ് മുനീർ സ്വാഗതവും ടി.എം ഷഫീക് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments