ചാവക്കാട്: ചാവക്കാട് നഗരസഭയുടെ ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യശ്രീ ഉണ്ണി, ഡോക്ടർ സി ബാലകൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് കർക്കിടക കഞ്ഞി വിതരണം ചെയ്യുകയും രക്തപരിശോധന നടത്തുകയും ചെയ്തു. അംഗനവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി സംഘടിപ്പിച്ച ഈ ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമായി.