ഗുരുവായൂർ: ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണോത്സവത്തിൻ്റെ ഭാഗമായി രാമായണ സംബന്ധിയായ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ഗുരുവായൂർ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജി.എൻ.എസ്.എസ് സംസ്ഥാന ഭാരവാഹികളായ മധു കെ നായർ, കെ മോഹനകൃഷ്ണൻ, ശ്രീകുമാർ പി നായർ, ശ്രീധരൻ കുന്നത്ത്, മഹിള വിഭാഗം ജനനി ഭാരവാഹികളായ സരസ്വതി വിജയൻ, ബീന രാമചന്ദ്രൻ, ഗീത വിനോദ് തുടങ്ങിയവർ സംസാരിച്ചു. മഹിള വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാത്മ രാമായണ പാരായണവും തിരുവാതിരക്കളിയും നൃത്തശില്പവും ഉണ്ടായി. കലാ സാംസ്കാരിക പരിപാടികൾക്ക് നൃത്താധ്യാപികമാരായ പ്രഭിത ജയദാസ്, ഷീബ, അഖില സോനു, സിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീകുമാർ നായരുടെ നേതൃത്വത്തിൽ രാമായണ പാരായണവും കെ മോഹനകൃഷ്ണൻ്റെ ഗാനാലാപനവും നടന്നു.