ഗുരുവായൂര്‍: കാവീട് തലേങ്ങാട്ടിരി മേഖലയില്‍ തെരുവു നായ്ക്കളുടെ ആക്രമണം. അലങ്കാര കോഴികളടക്കം 35 നാടൻ വളര്‍ത്തു കോഴികളെ തെരുവു നായ്ക്കൾ കടിച്ചു കൊന്നു. കാവീട് തലേങ്ങാട്ടിരി ചെറുപറമ്പില്‍ കുമാരി ശശിയുടെ കോഴികളേയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. വിലകൂടിയ 15 കരിങ്കോഴികളേയും ഒരു ഫയോമി കോഴിയയും ഒരു ശണ്ടക്കോഴിയേയുമടക്കമാണ് കൊന്നിട്ടുള്ളത്. ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് കൂടിന് ചുറ്റിലും സ്ഥാപിച്ചിരുന്ന വല കടിച്ചു പൊളിച്ച് നായ്ക്കൾ കോഴികളെ വകവരുത്തിയത്.