ഗുരുവായൂർ: പരമപൂജനീയ തിരുനാമാചാര്യന്റെ 107ാം ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ നാരായണാലയത്തിൽ കോടി അർച്ചന മഹാ യജ്ഞത്തിന് തുടക്കമായി. ഒന്നാം ദിവസം യജ്ഞശാലയിൽ മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ സ്വാമി സന്മയാനന്ദ സരസ്വതി, പെരുമനത്ത് നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 4 വരെയാണ് കോടി അർച്ചന.