ചാവക്കാട്: മണത്തല ദേശീയ പാത അടിപ്പാതയുമായി ബന്ധപ്പെട്ട് ബി.ജെ.പി നോർത്ത് ജില്ല പ്രസിഡണ്ട് സ്ഥലം സന്ദർശിച്ചു. മണത്തല അടിപ്പാത ആക്ഷൻ കൗൺസിൽ വിഷയം ശ്രദ്ധയിൽ പെടുത്തിയതിന്റെ ഭാഗമായി ബി.ജെ.പി നോർത്ത് ജില്ല പ്രസിഡണ്ട് അഡ്വ.സി നിവേദിതയാണ് സ്ഥലം സന്ദർശിച്ചത്. ആക്ഷൻ കൗൺസിൽ ചെയർമാൻ ഫൈസൽ കാനാംപുള്ളി, വൈസ് ചെയർമാൻ കെ.വി അലികുട്ടി, ജനറൽ കൺവീനർ നാസർ പറമ്പൻസ്, രക്ഷാധികാരി ഷാഹുൽ ഹമീദ്, ടി.കെ ഇസ്ഹാഖ്, പി.വി ശിഹാബ്, പി.എൻ.കെ ഷക്കീർ, കുഞ്ഞി ബഷീർ, വി അലി, നാസബ്, ഷംസു ജബൽ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് വർഷ മണികണ്ഠൻ, ജനറൽ സെക്രട്ടറി എൻ പ്രതീഷ്, വൈസ് പ്രസിഡണ്ട് ഗണേഷ് ശിവജി, മേഖല പ്രസിഡണ്ട് പ്രമോദ് ശങ്കരൻ, സെക്രട്ടറി അനിചില്ലി എന്നിവരും ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി മണത്തല ഹൈസ്കൂളിന് മുന്നിൽ ദേശീയപാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാണ് ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം. കേന്ദ്ര മന്ത്രിയോടും ബന്ധപ്പെട്ട അധികൃതരോടും വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്നും മണത്തല നിവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്നും ജില്ല പ്രസിഡന്റ് അറിയിച്ചു.