ഗുരുവായൂർ: ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാമജപ യാത്ര നടന്നു. മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച നാമജപയാത്ര ക്ഷേത്രം പ്രദക്ഷിണം ചെയ്ത് സമാപിച്ചു. ശങ്കർജി ഗുരുവായൂർ, ശോഭ ഹരിനാരായണൻ, കെ.പി ഉദയൻ,അരവിന്ദൻ പല്ലത്ത്, ജയപ്രകാശ്, നിരാമയൻ, ശശി വാറണാട്ട് എന്നിവർ നേതൃത്വം നൽകി.