ഗുരുവായൂർ: കർക്കടകവാവ് ദിനത്തിൽ ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. ക്ഷേത്രം കുളപരിസരത്ത് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ വാവ് ബലിതർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ചെ നാലിന് ആരംഭിച്ച് 9.30 വരെ നീണ്ട ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്കായിരുന്നു. ബലിതർപ്പണത്തിന് ക്ഷേത്ര കുളപരിസരത്ത് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തിലക ഹോമം തുടങ്ങീ അനുബന്ധ വഴിപാടുകളും പെരുന്തട്ട ശിവക്ഷേത്രത്തിൽ നടത്തുവാനും സൗകര്യമൊരുക്കി. ബലിതർപ്പണത്തിന് എത്തിയവർക്കെല്ലാം ലഘു ഭക്ഷണവും നൽകി. വിജയകുമാർ അകമ്പടി, രാജു ഇളയേടത്ത്, ഹരിവടകൂട്ട്, പി ഹരിനാരായണൻ, വി ബാലകൃഷ്ണൻ നായർ, കെ അരവിന്ദാക്ഷമേനോൻ എന്നിവർ നേതൃത്വം നൽകി.