ചാവക്കാട്: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ രാമായണം സുന്ദരകാണ്ഡം പ്രഭാഷണ യജ്ഞം നടത്തി. ആചാര്യ സി.പി.നായർ, മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ എന്നിവർ ആചാര്യന്മാരായി. യജ്ഞം അന്നദാനത്തോടെ സമാപിച്ചു. മോഹൻദാസ് ചേലനാട്ട്, എം.ബി സുധീർ, വി പ്രേംകുമാർ, സി.കെ ബാലകൃഷ്ണൻ, ഇ.വി ശശി, പി.സി വേലായുധൻ, എം.ടി ഗിരീഷ് കൂളിയത്ത് ഗീതാ വിനോദ്, നളിനി ശിവരാമൻ, കൈപ്പുള്ളി സരസ്വതി എന്നിവർ നേതൃത്വം നൽകി.