ചാവക്കാട്: ബ്ലാങ്ങാട് ഹെൽത്ത് സെൻ്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ബ്ലാങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി. സാമൂഹിക പ്രവർത്തകനും കവിയുമായ എം.വി.ടി മൂസഹാജി തുടക്കം കുറിച്ചു. ഗുരുവായൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി യാസീൻ, ബ്ലാങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് മുസ്തഫ, സെക്രട്ടറി കെ അനസ് എന്നിവർ നേതൃത്വം നൽകി.