ഗുരുവായൂർ: ഓൾ കേരള കെമിസ്റ്റ്സ് ആൻ്റ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന- ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. ചാവക്കാട് സബ് യൂണിറ്റ് ജനറൽ ബോഡി യോഗവും നടന്നു. ജില്ല എക്സിക്യൂട്ടീവ് ജോസ് ലൂയിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹനൻ, സംസ്ഥാന ട്രഷറർ വി അൻവർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ ഹാജി, ജില്ല പ്രസിഡന്റ് സുരേഷ് വാര്യർ, സെക്രട്ടറി എ.ബി രാജേഷ്, വൈസ് പ്രസിഡന്റ് വിനോദ്, ജില്ല ജോയിന്റ് സെക്രട്ടറി വർഗീസ് കോടംകണ്ടത്ത് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് സി.ടി ഡെന്നീസ് സ്വാഗതവും ജില്ല എക്സിക്യൂട്ടീവ് സി.സി ജോസൻ നന്ദിയും പറഞ്ഞു.