Tuesday, July 22, 2025

‘മലയാളഭാഷയെ മറക്കാതെ മാതൃരാജ്യത്തിന്റെ സ്വത്വബോധം വളർത്തിയെടുക്കണം’ – കെ.ജയകുമാർ  ഐ.എ.എസ്

ഗുരുവായൂർ: ഇംഗ്ലീഷ് ഭാഷയെ മാനിച്ച് കൊണ്ട് തന്നെ മാതൃഭാഷയായ മലയാളത്തെ  മറക്കാതെ മാതൃ രാജ്യത്തിന്റെ സ്വത്വബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള സർക്കാർ  റിട്ടയേർഡ് ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ.എ.എസ്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കേരളം എന്റെ ജന്മനാട്, മലയാളം എന്റെ മാതൃഭാഷ”എന്ന കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ സംഘടന പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ഐ ലാസർ കർമ്മ പദ്ധതി സമർപ്പണം നടത്തി. ഷാജു പുതൂർ, ഹെഡ്മിസ്ട്രസ് ജൂലിയറ്റ്,രക്ഷാധികാരി എം.എഫ് ജോയ്, തോംസൺ വാഴപ്പിള്ളി, ഇ ഉഷ, തങ്കമണി എന്നിവർ സംസാരിച്ചു. എൻ.സി.സി അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി കെ ജയകുമാർ ഐ.എ.സിന് സ്കൂളിലേക്ക് സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments