ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും ആദരവും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജി.കെ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂരിൽ നാമസങ്കീർത്തനത്തിന് നേതൃത്യം നൽകിയ ജി.വി രാമനാഥ അയ്യർ, മാസ്റ്റർ ഓഫ് സർജറി ഇ.എൻ.ടി സംസ്ഥാന പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഡോ.കൃഷ്ണ എം മേനോൻ, ബി.ഡി.എസിൽ ഡോ.ടി.വി അജ്ഞന, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു. സെക്രട്ടറി പി.എ സജീവൻ, ട്രഷറർ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.മുരളിധരൻ, സദാനന്ദൻ താമരശേരി, മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു,. നീല പെരുമാൾ, പി ശശിധരൻ, ശൈലജ കേശവൻ, ലതിക പുല്ലാട്ട്, ബിന്ദു ദാസ്, കെ.ഗോവിന്ദദാസ്, പി രാമചന്ദ്രൻ, ഒ.കെ നാരായണൻ നായർ, ബാബു വെട്ടിലായിൽ, എന്നിവർ നേതൃത്വം നൽകി. ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്തുന്ന ഉദ്യോഗാർത്ഥികളിൽ 20% പ്രദേശവാസികൾക്ക് അനുവദിക്കണമെന്നും മാറി വരുന്ന സർക്കാരുകളുടെ നാമനിർദ്ദേശം ചെയ്തു വരുന്ന മാനേജിങ് കമ്മറ്റിയിലേയ്ക്ക് പ്രാദേശികവാസികളിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും പ്രമേയത്തിൽ പാസാക്കി.