തൃശൂർ: ബാറിൽ വേണ്ടത്ര ടച്ചിങ്സ് നൽകിയില്ലെന്ന ആരോപിച്ച് ജീവനക്കാരനെ കുത്തിക്കൊന്നു. പ്രതി പിടിയിൽ. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് കൊലപാതകം നടന്നത്. ഇന്നലെ രാവിലെ നടന്ന സംഭവത്തിന്റെ പ്രതികാരമായാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ബാറിലെത്തിയ ഫിജോ ജോൺ വേണ്ടത്ര ടച്ചിങ്സ് നൽകിയിലെന്ന് ആരോപിച്ച് ബാര്‍ ജീവനക്കാരുമായി വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ ബാറിൽ നിന്നും പുറത്തുപോയ ഫിജോ തൃശൂരിൽ പോയി കത്തി വാങ്ങി തിരിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നീട് രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാന്‍ ഹേമചന്ദ്രന്‍ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്. ഹേമചന്ദ്രന്റെ കഴുത്തിലാണ് ഫിജോ കുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.