Sunday, July 20, 2025

ഒരുമനയൂർ-ചാവക്കാട് റോഡ് യുദ്ധ കാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തണം; കേന്ദ്ര ഗതാഗത മന്ത്രിക്ക് പരാതി അയച്ച് യു.ഡി.എഫ്

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിലെ വില്യംസ് മുതൽ ചാവക്കാട് ബൈപാസ് വരെയുള്ള റോഡ് യുദ്ധ കാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഒരുമനയൂർ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര ഗതാഗത മന്ത്രിക്ക് പരാതി അയച്ചു. ആയിരകണക്കിന് വാഹനങ്ങൾ  കടന്നു പോകുന്ന ഈ ഭാഗം അഞ്ച് വർഷത്തിൽ ഏറെയായി കുഴിയടക്കൽ മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ റോഡ് പൂർണമായ നിർമ്മാണ പ്രവൃത്തി  നടത്തി ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments