കടപ്പുറം: കടപ്പുറം പഞ്ചായത്ത് 9-ാം വാര്‍ഡിലെ ആഴീക്കൽ ജാറം ഭാഗത്തും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും പുഴഭിത്തി നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ അനുവദിച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ഈ ഭാഗങ്ങളിലേക്ക് ചേറ്റുവ പുഴയില്‍ നിന്നും വെള്ളം കയറുന്നതിന് പരിഹാരമായാണ് പുഴയുടെ ഭിത്തി കെട്ടുന്നത്. വേലിയേറ്റ സമയങ്ങളിൽ ഈ മേഖലകളിൽ വെള്ളം കയറി ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. ഇതെ തുടർന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ ഇടപെടലിലാണ് ഇറിഗേഷന്‍ വകുപ്പ് തുക അനുവദിച്ചത്. ജാറം ഭാഗത്ത് കര സംരക്ഷണത്തിന് 41 ലക്ഷം രൂപയും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തെ സംരക്ഷണത്തിന് 41 ലക്ഷം രൂപയുമാണ് ഇറിഗേഷന്‍ വകുപ്പിന്‍റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.