തൃശൂർ: കുട്ടനെല്ലൂർ ഹൈവേയിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്. ടിപ്പർ ലോറി ഡ്രൈവർ റിവിൻ വർഗീസിനാണ് പരിക്കേറ്റത്. ടിപ്പർ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ റിവിൻ വർഗീസിനെ തൃശൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തി ക്യാബിൻ മുറിച്ചാണ് പുറത്തെടുത്ത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.