ഗുരുവായൂർ: ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ പ്രത്യക്ഷ ഗണപതി ഹോമം നടന്നു. രാവിലെ ക്ഷേത്രം വാതിൽമാടത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കല്ലൂർ കൃഷ്ണജിത്ത് നമ്പൂതിരി ചടങ്ങുകൾ നിർവ്വഹിച്ചു. കീഴേടം രാമൻ നമ്പുതിരി സുദേവ് നമ്പൂതിരി, മൂത്തേടം ആനന്ദ് നമ്പൂതിരി എന്നിവർ സഹകാർമ്മീക രായി. ക്ഷേത്രം പരിപാലന സമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അവിന്ദാക്ഷമേനോൻ, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്, ഉഷ അച്ചുതൻ, ആലക്കൽ സുരേഷ് മനയത്ത്, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.