ചാവക്കാട്: സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.എച്ച് സലാമിനെ മാറ്റി. താൽക്കാലിക ചുമതല എം ആർ രാധാകൃഷ്‌ണന് നൽകി. ചാവക്കാട് കോടതി പരിസരത്ത് നിന്ന് കാറും മൊബൈൽ ഫോണും പണവും കവർന്ന സംഭവത്തിൽ സലാമിന് പങ്കുണ്ടെന്നാരോപിച്ച് കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിരുന്നു. ഈ കേസിൽ സലാമിനെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബിജെപിയും ചാവക്കാട് സ്റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.