ചാവക്കാട്: ചാവക്കാട് നഗരസഭ മൂന്നാം വാർഡും സി.പി.എം തിരുവത്ര ബ്രാഞ്ചും സംയുക്തമായി ബ്രാഞ്ചിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, ലോക്കൽ കമ്മറ്റി അംഗവും കൗൺസിലറുമായ പ്രിയ മനോഹരൻ, പി.എസ് മുനീർ, ശ്രീവത്സൻ മാസ്റ്റർ, കെ.കെ ഷഹീം, സജിത കരീം, ഉണ്ണി കണ്ടൻപുള്ളി തുടങ്ങിയവർ സംസാരിച്ചു.