ഗുരുവായൂർ: വി.കെ മോഹനൻ കാർഷിക സംസ്കൃതി പൂക്കോട് മേഖല ഉദ്ഘാടനം നടന്നു. 33-ാം വാർഡിലെ നൗഫലിന്റെ കൃഷിയിടത്തിൽ ഇഞ്ചി കൃഷി വിളവെടുത്ത് മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. നഗരസഭ പൂക്കോട് മേഖലയിലെ ഏറ്റവും മികച്ച കൃഷിക്കാരിൽ ഒരാളാണ് നൗഫൽ. വ്യത്യസ്തമായ കൃഷി രീതികൾ അവലംബിച്ചു കൊണ്ടാണ് ഈ കൃഷിക്കാരൻ വ്യത്യസ്തനാവുന്നത്. വിഷരഹിതമായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഒരു ഷോപ്പ് നൗഫലിനുണ്ട്. ഏതുസമയത്തും കൃഷിക്ക് കൂട്ടായി ഭാര്യ തസ്നിയും മക്കളുമുണ്ട്. പൂക്കോട് കൃഷി ഓഫീസർ റിജിത്ത്, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.