ചാവക്കാട്: ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളിലൂടെ പോകുന്ന കാവീട് – മുതുവട്ടൂര്‍ റോഡ് ടാറിങിന് 1.5 കോടി രൂപയുടെ ഭരണാനുമതിയായതായി എന്‍.കെ അക്ബര്‍ എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗമാണ് പ്രവൃത്തി നിര്‍വ്വഹിക്കുക. ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ റോഡ് പി.ഡബ്ലു.ഡി ഏറ്റെടുത്താണ് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ഉത്തരവായത്.