ചാവക്കാട്: കെ.എസ്.എസ്.പി.യു ചാവക്കാട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. മുതുവട്ടൂർ ശിക്ഷക് സദൻ മിനി ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.പി ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജോസ് മാസ്റ്റർക്ക് സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് കെ.എ രമേഷ് കുമാർ സംസ്ഥാന പ്രസിഡണ്ടിനെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. വി ബാലചന്ദ്രൻ നവാഗതരെ സ്വീകരിച്ചു. കെ തങ്ക, എം.ബി പ്രമീള, കെ ബാലമോൻ, കെ.എ വാസു, എൻ.പി രാധാകൃഷ്ണൻ, പി.കെ ജേക്കബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ ബീന സ്വാഗതവും ട്രഷറർ എം.ജി ഹരിദാസ് നന്ദിയും പറഞ്ഞു.