Thursday, July 17, 2025

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ചാവക്കാട് ലോക്കൽ അസോസിയേഷൻ  ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

ചാവക്കാട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ചാവക്കാട് ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു. മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ  ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, പ്രധാനധ്യാപിക പി.കെ ബിന്ദു,

എ.എസ്.സി ജയലക്ഷ്മി, ഗുരുവായൂർ യൂണിറ്റ്  റോവർ ലീഡർ സി.എം നാസിഫ് , റേഞ്ചർ ഡി.സി സുധ, സിന്ധു ബാലൻ എന്നിവർ സംസാരിച്ചു. ചാവക്കാട് എക്സൈസ് റേഞ്ച് വുമൺ സിവിൽ എക്സൈസ് ഓഫീസർ സാജിത എസ് സിനി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. ലോക്കൽ അസോസിയേഷൻ സെക്രട്ടറി ടി.കെ  ബ്രില്ലിന്റ് വർഗീസ് സ്വാഗതവും ഷൈജ ചാക്കോ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലേക്ക് റാലിയും നടന്നു. ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ നിന്നാരംഭിച്ച റാലി സ്കൂൾ പ്രധാനധ്യാപിക എം സന്ധ്യ  ഫ്ലാഗ് ഓഫ് ചെയ്തു. ചാവക്കാട് ഉപജില്ലയിലെ വിവിധ സ്കൂളിൽ നിന്നുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും   യൂണിറ്റ് ലീഡർമാരും റാലിയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments