Thursday, October 9, 2025

സീവറേജ് പ്ലാൻ്റ്; എം.എൽ.എ നടത്തിയ പ്രസ്താവന അഴിമതി മറച്ചുവെക്കാനെന്ന് അനീഷ് പാലയൂർ

ചാവക്കാട്: ഗുരുവായൂർ അഴുക്കു ചാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഗുരുവായൂർ എം.എൽ.എ നടത്തിയ പ്രസ്താവന ലക്ഷങ്ങളുടെ അഴിമതി മറച്ചുവെക്കാനാണെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അനീഷ്‌ പാലയൂർ. 20 കോടിയിലധികം രൂപ ചെലവിട്ട് ചക്കംകണ്ടത്ത് സ്ഥാപിച്ച സീവറേജ് പ്ലാന്റ്  മാസം ഒന്ന് തികയും മുമ്പ് പ്രവർത്തന രഹിതമായി. ഗുരുവായൂരിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യ പ്രശ്നം ഇപ്പോഴും രൂക്ഷമായി അതേ പടി നിലനിൽകുമ്പോൾ പ്രതിപക്ഷത്തെയും, മാലിന്യം കൊണ്ട് ദുരിതം പേറുന്ന പൊതു ജനത്തെയും വെല്ലുവിളിച്ചു ഇപ്പോത്തെ എം.എൽ.എയും മുൻ എം.എൽ.എയും നടത്തി പ്രസ്താവന അഴിമതി മറച്ചു വെക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു ഇതിനെതിരെ പൊതു ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ സമരത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments