ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം യോഗം ചേർന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിലെ ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണം പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ദേവദാസ്, കോട്ടായി പഞ്ചായത്ത് പ്രസിഡൻ്റ് എ സതീഷ്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞുലക്ഷ്മി, കെ.എസ് ഗീത, മഹേഷ് കുമാർ, ചെമ്പൈ സ്വാമിയുടെ ശിഷ്യരായ സുകുമാരി നരേന്ദ്രമേനോൻ, ഗായത്രി തമ്പാൻ, കഥകളി ആചാര്യൻ ഡോ.സദനം ഹരികുമാർ, പി.ടി നരേന്ദ്രമേനോൻ, ഡോ. കുഴൽമന്ദം രാമകൃഷ്ണൻ, ആലുവ ഗോപാലകൃഷ്ണൻ, പി.എൻ സുബ്ബരാമൻ, രവിശങ്കർ തുടങ്ങിയവർ പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതവും ചെമ്പൈ സുരേഷ് നന്ദിയും പറഞ്ഞു.
ചെമ്പൈ ഗ്രാമത്തിൻ്റെ ഉത്സവമായി ആഘോഷ പരിപാടികൾ വിജയകരമായി നടത്താൻ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ആലത്തൂർ എം.പി കെ.രാധാകൃഷ്ണനെ മുഖ്യരക്ഷാധികാരിയായി തെരഞ്ഞെടുത്തു. തരൂർ എം.എൽ.എ പി.പി സുമോദ് ആണ് രക്ഷാധികാരി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ദേവദാസ്, കോട്ടായി പഞ്ചായത്ത് പ്രസിഡൻ്റ് എ.സതീഷ്, ജില്ല പഞ്ചായത്തംഗം ആർ.അഭിലാഷ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞിലക്ഷ്മി, മഹേഷ് കുമാർ, ഗീത എന്നിവർ സ്വാഗത സംഘം രക്ഷാധികാരികളാകും.ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹി
കിഴത്തൂർ മുരുകനെ സ്വാഗതസംഘം ചെയർമാനായും ചെമ്പൈ സുരേഷിനെ കൺവീനറായും യോഗം തെരഞ്ഞെടുത്തു.