ചാവക്കാട്: പട്ടികജാതി ക്ഷേമ സമിതി ചാവക്കാട് ഏരിയ കൺവെൻഷൻ സമാപിച്ചു. പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഏരിയ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് സി.കെ അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലിജുകുട്ടൻ, ഷൈനി ഷാജി സംസാരിച്ചു. ദാസൻ വൈലത്തൂർ നന്ദി പറഞ്ഞു.