ചാവക്കാട്: ചാവക്കാട് നഗരസഭ പാലയൂർ അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെന്ററിൽ യോഗ പരിശീലനത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കെ രാംകുമാർ സംസാരിച്ചു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചത്.