ഗുരുവായൂർ: 100 ദിവസത്തിലധികം നീണ്ട മദപ്പാട് കാലം കഴിഞ്ഞ് കൊമ്പൻ ഗുരുവായൂർ ഇന്ദ്രസൻ പൂരത്തിരക്കിലേക്ക് ആനയെ ഇന്ന് കെട്ടു തറിയിൽ നിന്നും അഴിച്ചു. ആനയുടെ ചട്ടക്കാരായ കെ വി കൃഷ്ണമൂർത്തി (സിങ്കൻ) സന്തോഷ് കൊല്ലംങ്കോട്, ദിനേശൻ എന്നിവർ രാവിലെ ആനയെ കുളിപ്പിച്ച് കോട്ടയിലെ ഓഫീസിനു സമീപം കൊണ്ടു നിർത്തി. തുടർന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധ, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി. ഉദയൻ എന്നിവർ പഴം നൽകി.