Tuesday, July 15, 2025

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; അക്കൗണ്ട് വഴി പണം സ്വീകരിച്ചയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് സംഘത്തിനു വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിച്ചയാൾ അറസ്റ്റിൽ. പാലക്കാട്  കപ്പൂർ  കൊള്ളനൂർ സ്വദേശി പാങ്ങോടത്ത് വീട്ടിൽ സുനിലി(47)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് കുഞ്ഞയനി കടമ്പോട്ട് വീട്ടിൽ റഷീദിനെ കബളിപ്പിച്ച് വ്യാജ ട്രേഡിംഗ് ആപ്പ് വഴി 32,51,999 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളെ കോടതി റിമാൻ്റ് ചെയ്തു.റഷീദിൽ നിന്ന് തട്ടിയെടുത്ത പണം ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുകയും പിന്നീട് തട്ടിപ്പ് സംഘത്തിന് കൈമാറുകയും ചെയ്ത സുനിൽ ഇതിനായി കമ്മീഷൻ പറ്റിയതായും പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, സബ് ഇൻസ്പെക്ടർ സി.എം തോമസ്, ഗ്രേഡ് എസ്.സി.പി.ഒ  ധനേഷ്, സി.പി.ഒ മാരായ നിനൽ, അബീഷ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments