ഗുരുവായൂർ: യു.പിയിൽ കാണാതായ ഗുരുവായൂർ സ്വദേശിയായ ജവാൻ്റെ വീട്ടിൽ എൻ.കെ അക്ബർ എം.എൽ.എ സന്ദർശനം നടത്തി. യു.പിയിൽ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ ഗുരുവായൂർ സ്വദേശി ഫര്‍സീൻ ഗഫൂറിന്റെ വീട്ടിലാണ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. സിപിഎം തമ്പുരാൻ പടി ലോക്കൽ സെക്രട്ടറി കെ.പി വിനോദ്, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എറിൻ ആന്റണി, കെ.വി വൈശാഖ്, എൻ.എൻ നിഷിൽ, അബ്ദുൾ അസീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫർസീൻ ഗഫൂറിനെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ നേരത്തെ എന്‍.കെ അക്ബർ എം.എൽ.എക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി കൈമാറുകയും ചെയ്തിട്ടുണ്ട്.
