ഗുരുവായൂർ: യു.പിയിൽ കാണാതായ ഗുരുവായൂർ സ്വദേശിയായ ജവാൻ്റെ വീട്ടിൽ മുസ്ലീംലീഗ് നേതാക്കൾ സന്ദർശനം നടത്തി. യു.പിയിൽ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ ഗുരുവായൂർ സ്വദേശി ഫര്‍സീൻ ഗഫൂറിന്റെ വീട്ടിലാണ് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശനം നടത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേതാക്കൾ ആരായുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് സാഹിബ്, മണ്ഡലം പ്രസിഡണ്ട് ആർ.പി ബഷീർ, മണ്ഡലം സെക്രട്ടറി സെയ്നുൽ ആബിദ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ആർ ഇബ്രാഹിം, ജനറൽ സെക്രട്ടറി കബീർ ഫൈസി, മുസ്ലീം ലീഗ് നേതാക്കളായ പി.വി ഉമർകുഞ്ഞി, അബൂബക്കർ, പുന്നയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ കുഴിങ്ങര, ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ലീഗ് നേതാക്കൾ സന്ദർശനം നടത്തിയത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫർസീൻ ഗഫൂറിനെ കാണാതായത്. കുടുംബം ഗുരുവായൂർ എം.എൽ.എ ക്കും പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പരാതി നൽകിയിരുന്നു.