ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ചക്കംക്കണ്ടത്ത് മനുഷ്യ വിസർജ്യം കൊണ്ടുവന്ന് സംസ്ക്കരിക്കുന്ന നടപടികളിൽ നിന്നും ഗുരുവായൂർ നഗരസഭ പിൻമാറണമെന്ന് സി.പി.ഐ. ഇതു സംബന്ധിച്ച് ഗുരുവായൂർ ജില്ലാ സമ്മേളനത്തിൽ പ്രമേയം. ഗുരുവായൂര്‍ നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനും സി.പി.ഐ തൈക്കാട് ലോക്കല്‍ സെക്രട്ടറിയുമായ എ.എം ഷെഫീറാണ് പ്രമേയം അവതരിപ്പിച്ചത്. ഷാജി കാക്കശേരി പ്രമേയ അനുവാദകനായി. ഹോട്ടലുകളില്‍ നിന്നും കക്കൂസ് മാലിന്യം വാഹനത്തില്‍ ശേഖരിച്ച് ചക്കംകണ്ടത്തേക്ക് എത്തിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്നും നഗരസഭ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.