Sunday, July 13, 2025

ചാവക്കാട് ഉപജില്ലയിൽ കെ.എ.ടി.എഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട്: ചാവക്കാട് ഉപജില്ലയിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉപ ജില്ലാ പ്രവർത്തക കൺവെൻഷൻ കെ.എ.ടി.എഫ് തൃശൂർ ജില്ലാ പ്രസിഡൻ്റ് മുഹ്സിൻ പാടൂർ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് തൃശൂർ ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് എം.കെ സ്വലാഹുദ്ധീൻ, എം.ആർ.ആർ.എം ഹയർ സെക്കൻ്ററി സ്കൂളിലെ ഷിജില ടീച്ചറെ അംഗമായി ചേർത്തു. മണത്തല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ  20 ന് നടക്കുന്ന  അറബിക് ടാലൻ്റ് പരീക്ഷയുടെ തൃശൂർ ജില്ലാതല മത്സരങ്ങളിലും തുടർന്ന് നടക്കുന്ന

കെ.എ.ടി.എഫ് ചാവക്കാട് ഉപ ജില്ലാ സമ്മേളനത്തിലും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി. എ.വി കാമിൽ, എം.കെ നിയാസ് , എൻ.എം അബ്സത്ത്, എ മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു. മണത്തല ജി എച്ച് എസ് എസിൽ വെച്ച് നടക്കുന്ന തൃശൂർ ജില്ലാ തല

അലിഫ് സമാപന സമ്മേളനം എൻ കെ അക്ബർ എം .എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സമ്മാന ദാനം നിർവ്വഹിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments