പുന്നയൂർക്കുളം: സംഭരിച്ച നെല്ലിന്റെ പണം നൽകുക, കർഷക വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവൻ മാർച്ചും ധർണയും നടത്തി. ധർണ സമരം തൃശൂർ ഡി.സി.സി എക്സിക്യൂട്ടീവ് അംഗം പുന്നയൂർക്കുളം സൊസൈറ്റി പ്രസിഡണ്ട് പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, അബൂബക്കർ കുന്നംകാടൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, സലീൽ അറക്കൽ, റാഫി മാലിക്കുളം, ആലത്തിയിൽ മൂസ, ഷാഹിദ് കൊപ്ര, ടി.കെ ഹസ്സൻ, ലിയാക്കത്ത്, ഗണേശൻ പെരിയമ്പലം തുടങ്ങിയവർ സംസാരിച്ചു. പുന്നയൂർക്കുളം കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് കർഷകർ കൃഷി ഓഫീസിലേക്ക് മാർച്ച് നടത്തി.