ഗുരുവായൂർ: മമ്മിയൂർ റസിഡൻസ് അസോസിയേഷൻ അനുമോദനം 2025 പരിപാടി സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി രമേശ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അനുമോദനവും സ്കോളർഷിപ്പ് വിതരണവും നടന്നു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ ലോയർ അഡ്വ. സുജിത്ത് അയിനിപ്പുള്ളി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് പി ശ്യാംകുമാർ സ്വാഗതവും സെക്രട്ടറി പി.എസ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.