ഗുരുവായൂർ: സമൂഹത്തെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സംവിധാനം കേരള സർക്കാർ നടപ്പിലാക്കുന്നത് ഓരോ കുടുംബങ്ങളും കരുതിയിരിക്കണമെന്ന് ബി.എംഎസ് തൃശ്ശൂർ ജില്ല സെക്രട്ടറി സേതു ‘. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്നിനും ഭീകരവാദ പ്രവർത്തനത്തിനും സൗകര്യം ചെയ്തുകൊണ്ടിരിക്കുന്നത് കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോറിക്ഷ മസ്ദൂർ സംഘം ഗുരുവായൂർ യൂണിറ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോറിക്ഷ മസ്ദൂർ സംഘം ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് എം.വി വിജീഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ദീർഘകാലം ഓട്ടോറിക്ഷ മേഖലയിൽ സേവനമനുഷ്ഠിച്ച പി രവീന്ദ്രൻ, മോഹനൻ എന്നിവരെ ആദരിക്കുകയുണ്ടായി ബി.എം.എസ് മേഖല പ്രസിഡണ്ട് കെ.എ ജയതിലകൻ, സെക്രട്ടറി പി.കെ അറമുഖൻ, വൈസ് പ്രസിഡണ്ട് വി.കെ സുരേഷ് ബാബു, ട്രഷറർ സൂരജ് കോട്ടപ്പടി, ഗുരുവായൂർ നഗരസഭ കൗൺസിലർ ജ്യോതി രവീന്ദ്രൻ, സുഭാഷ് മണ്ണാരാത്ത്, കെ.ടി മുഹമ്മദ് യൂനുസ്, ഇ രാജൻ, സന്തോഷ് വെള്ളറക്കാട്, കെ.ബി മധുസൂദനൻ. അനിൽ വെട്ടിയാറ എന്നിവർ സംസാരിച്ചു.