കടപ്പുറം: അഞ്ചങ്ങാടി ഫെയ്ത്ത് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ പ്രദർശനവും നടന്നു. നൗഷാദ് പാട്ടുകുളങ്ങരയുടെ നേതൃത്വത്തിൽ 274-ാം ബഷീർ ചരിത്ര പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശുഭ ജയൻ തുടങ്ങിയവർ മുഖ്യാതിഥികളായി. പ്രോഗ്രാം കൺവീനർ ഹാജറ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് നിസാന ഹാരിസ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ്
പി ഹുസൈൻ, മാനേജ്മെന്റ് പ്രതിനിധികളായ ലഫൂദ യൂസഫ്, ഹനീഫ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ ഖജീദ ഷിഹാബ്, ജസീല ഫൈസൽ, ബുഷറ അൻസാർ, ഷഫ്ന അബ്ദുൽ കരീം തുടങ്ങിയവർ നേതൃത്വം നൽകി.